നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; സമരം ഏറ്റെടുത്ത് വനിതകൾ

വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും സമാന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം തുടങ്ങുകയാണെന്ന് ഇവിടെയെത്തിയ വനിതാ സംഘം അറിയിച്ചു.

dot image

ലഡാക്ക്: 21 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്. ദുർബലമായ ഹിമാലയൻ പരിസ്ഥിതിക്ക് വേണ്ടി സമരം ആരംഭിച്ച സോനം വാങ്ചുക് കേന്ദ്രത്തിനെതിരെ നിശിതമായ വിമർശനമാണ് ഉന്നയിക്കുന്നത്. തന്റെ പോരാട്ടം തുടരുമെന്നാണ് സമരം അവസാനിപ്പിച്ചുകൊണ്ട് സോനം വാങ്ചുക് പ്രതികരിച്ചത്.

ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി ഞാൻ പോരാടുന്നത് തുടരും - സോനം വാങ്ചുക് പറഞ്ഞു. ലഡാക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് സമരസ്ഥലത്ത് എത്തിയത്. വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും സമാന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം തുടങ്ങുകയാണെന്ന് ഇവിടെയെത്തിയ വനിതാ സംഘം അറിയിച്ചു.

ലഡാക്കിന് സംസ്ഥാന പദവി ലഭിക്കില്ലെന്നു വ്യക്തമായത് മുതൽ പ്രതിഷേധത്തിലാണ് വാങ്ചുക്. ലഡാക്കിനെ ഡൽഹിയിൽ നിന്ന് ഭരിക്കുന്നതിനെ ജനാധിപത്യമെന്ന് വിളിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലഡാക്കിനെ ആറാം ഷെഡ്യൂളില് ഉള്പ്പെടുത്തി സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നല്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വാങ്ചുക് ഉന്നയിക്കുന്നത്. മാർച്ച് ആറിനാണ് സോനം വാങ്ചുക് തന്റെ നിരാഹാര സമരം ആരംഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us