പൂനെ: പ്രശസ്ത ഇന്ത്യൻ ഫുഡ് വ്ളോഗർ നതാഷ ദിദ്ദീ അന്തരിച്ചു. 'ഗട്ടലസ് ഫുഡി' എന്ന് അറിയപ്പെട്ടിരുന്ന നതാഷയുടെ അന്ത്യം പൂനെയിൽ വെച്ചായിരുന്നു. നതാഷ ദിദ്ദീയുടെ ഭർത്താവ് തന്നെയാണ് മരണ വാർത്ത ലോകത്തോട് പറഞ്ഞത്.
ഇന്ത്യയിലെ മുൻനിര ഫുഡ് വ്ളോഗർമാരിൽ ഒരാളായിരുന്നു നതാഷ ദിദ്ദീ. ട്യൂമർ രോഗത്തെ തുടർന്ന് വർഷങ്ങളായി നതാഷ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ആമാശയം നീക്കം ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഭക്ഷണ വിഭവങ്ങളെ പറ്റിയും പുതിയ വിഭവങ്ങളെ പറ്റിയും നതാഷ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.
21 വർഷം മുൻപാണ് നതാഷ ദിദ്ദീക്ക് ട്യൂമർ രോഗമാണെന്ന് കണ്ടെത്തുന്നത്. അസുഖം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറാവാതെ കൂടുതൽ ശക്തിയോടെ മുന്നേറുകയായിരുന്നു. വീഡിയോയിലൂടെയും യാത്രയിലൂടെയുമെല്ലാം ആളുകൾക്ക് പ്രിയങ്കരിയായിരുന്നു നതാഷ ദിദ്ദീ. നിരവധി പേരാണ് കമൻ്റുകളിലൂടെ നതാഷയുടെ ദുഃഖവാർത്തയോട് പ്രതികരിച്ചത്.
നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; സമരം ഏറ്റെടുത്ത് വനിതകൾ