ഈസ്റ്റര് ഞായര് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര് സര്ക്കാര്; പ്രതിഷേധം

മാര്ച്ച് 30, 31 തീയതികളില് എല്ലാ സര്ക്കാര് ഓഫീസുകള്ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര് ഗവര്ണര് അനുസൂയ ഉയ്കെയാണ് ഉത്തരവിറക്കിയത്.

dot image

ഇംഫാല്: ഈസ്റ്റര് ഞായറാഴ്ചയായ മാര്ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച് മണിപ്പൂര് സര്ക്കാര്. മാര്ച്ച് 30, 31 തീയതികളില് എല്ലാ സര്ക്കാര് ഓഫീസുകള്ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര് ഗവര്ണര് അനുസൂയ ഉയ്കെയാണ് ഉത്തരവിറക്കിയത്.

ഈ സാമ്പത്തിക വര്ഷത്തിലെ അവസാന ദിനങ്ങളായതിനാല് സര്ക്കാര് ഓഫീസിലെ പ്രവര്ത്തനങ്ങള് സുഗമമായി പൂര്ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്ക്കാരിന്റെ വിശദീകരണം.

മണിപ്പൂര് സര്ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള് ഉള്പ്പെടെയുള്ള സര്ക്കാര് ഓഫീസുകള്, കോര്പറേഷനുകള്, സൊസൈറ്റികള് എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള് കൂടുതലുള്ള മണിപ്പൂരില് ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us