എൻഡിഎയിൽ ചേർന്നു, പിന്നാലെ പ്രഫുൽ പട്ടേലിന് ക്ലീന് ചിറ്റ്; ഏഴ് വർഷത്തെ കേസ് അവസാനിപ്പിച്ച് സിബിഐ

എന്ഡിഎയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ.

dot image

ന്യൂഡൽഹി: എന്ഡിഎയില് ചേർന്നതിന് പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരെ കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മെയ് മാസത്തിൽ സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് എടുത്തിരുന്നത്. ഏഴ് വർഷത്തെ കേസിനാണ് ഇപ്പോൾ വിരാമമായത്.

കഴിഞ്ഞ വർഷം അവസാനം എൻസിപി നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും എന്ഡിഎയുടെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. കേസ് അവസാനിപ്പിച്ചതായി സിബിഐ തന്നെയാണ് ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us