
ഡിയോറിയ: ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു . ഭാലുവാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുമ്രി ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദുമ്രിയിൽ ചായക്കട നടത്തുന്ന ശിവ്ശങ്കർ ഗുപ്തിന്റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചൽ (14), കുന്ദൻ(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ചായ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.