റീൽസ് ചിത്രീകരിക്കാൻ ഗതാഗതം തടസപ്പെടുത്തി, പൊലീസ് ബാരിക്കേഡുകൾ കത്തിച്ചു; യുവാക്കൾ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം റീൽസ് എടുക്കാനായി ഹൈവേ ഫ്ളൈ ഓവറിൽ യുവാക്കൾ കാർ പാർക്ക് ചെയ്തു. പോലീസ് വെച്ച ബാരിക്കേഡുകൾ രാത്രിയിൽ കത്തിച്ചും വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പോസ്റ്റ് ചെയ്തു

dot image

ഡൽഹി: തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. ഇൻസ്റ്റാഗ്രാം റീൽസ് എടുക്കാനായി ഡൽഹി ഹൈവേ ഫ്ളൈ ഓവറിൽ യുവാക്കൾ കാർ പാർക്ക് ചെയ്തായിരുന്നു യുവാക്കളുടെ പരാക്രമം. പൊലീസ് വെച്ച ബാരിക്കേഡുകൾ കത്തിച്ച് വീഡിയോ എടുത്ത് ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ഇവർക്കെതിരെ കേസും 36,000 രൂപ പിഴയും ചുമത്തി.

ബിജെപിക്കെതിരെ സ്വതന്ത്രനായി ബിജെപി എംഎല്എ; വേണമെങ്കില് നടപടിയാകാമെന്ന് പ്രതികരണം

പ്രദീപ് ധാക്ക എന്നയാളാണ് റീൽസ് എടുക്കാനായി തിരക്കേറിയ പശ്ചിമ വിഹാറിലെ ഫ്ലൈ ഓവറിൽ ഗതാഗതം തടസപ്പെടുത്തിയത്. കാറിന്റെ ഡോർ തുറന്ന് ഇയാൾ വാഹനം ഓടിക്കുന്ന വീഡിയോയും, പൊലീസ് ബാരിക്കേഡുകൾ കത്തിന്നതും ചിത്രീകരിച്ച് ഇയാൾ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ മർദ്ദിക്കുകയും ചെയ്തു. ഡൽഹി ട്രാഫിക് പൊലീസാണ് ഇയാൾക്ക് എതിരെ കേസ് എടുത്തത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഏതാനും വ്യാജ പ്ലാസ്റ്റിക് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us