ഗുഹാവത്തി: എട്ടു വര്ഷത്തിനുള്ളില് അസമിലെ എല്ലാ ഹിന്ദുക്കളും മുസ്ലിങ്ങളും കോണ്ഗ്രസ് വിട്ടുപോകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ. സംസ്ഥാനത്ത് 2026 ഓടെ എല്ലാ ഹിന്ദുക്കളും 2032ഓടെ എല്ലാ മുസ്ലിങ്ങളും കോണ്ഗ്രസ് വിടും. വരും ദിവസങ്ങളില് നിരവധി കോണ്ഗ്രസ് നേതാക്കള് ബിജെപിയിലേക്ക് ചേക്കേറുമെന്നും അദ്ദേഹം പറഞ്ഞു.
മഹാനഗറിലെ രാജീവ് ഭവനില് ബിജെപി ഒരു ബ്രാഞ്ച് തുടങ്ങുമെന്ന് ഗുഹാവത്തിയിലെ ബിജെപി ആസ്ഥാനം സന്ദര്ശിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി മുസ്ലിം ചെറുപ്പക്കാർ തന്നെ പിന്തുണക്കുന്നുണ്ട്. ഫേസ്ബുക്കിലെല്ലാം അവര് പിന്തുണ നല്കുന്നു. ആരും തന്നെ എതിര്ക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു.
മുമ്പ് പലതവണ വിവാദ പരാമര്ശത്തിലൂടെ കോണ്ഗ്രസിനെ കകടന്നാക്രമിച്ച ഹിമന്ത ബിശ്വ ശര്മയുടെ പുതിയ പ്രസ്താവനക്കെതിരെ വിവിധ ഭാഗങ്ങളില് നിന്നും പ്രതിഷേധം ഉയര്ന്നിട്ടുണ്ട്.