ഇന്ഡ്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്, സേനകളെ വിന്യസിച്ച് നേരിടാൻ കേന്ദ്രം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഇന്ത്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്

dot image

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഇന്ഡ്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്. ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ മഹാറാലിയിൽ ഇന്ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കൾ പങ്കെടുക്കും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്സികളുടെ അന്വേഷണമെത്താത്ത ഒരു പ്രതിപക്ഷ പാര്ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനാകും ഡൽഹി രാം ലീല മൈതാനം ഇന്ന് സാക്ഷ്യം വഹിക്കുക.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് മാത്രമല്ല ഇന്നത്തെ പ്രതിഷേധത്തിൻ്റെ വിഷയം. കോൺഗ്രസിന് എതിരായ ഐടി വകുപ്പിൻ്റെ നടപടി, ഹേമന്ത് സോറൻ്റെ അറസ്റ്റ് അടക്കം വിഷയങ്ങളാണ്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ, രാഹുല് ഗാന്ധി, സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല് സെക്രട്ടറി ഡി രാജ, എന്സിപി അധ്യക്ഷൻ ശരദ് പവാര്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില് നിന്ന് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആര്ജെഡി നേതാവ് തേജസ്വി യാദവ്, ടിഎംസിയിൽ നിന്ന് ഡെറിക് ഒബ്രിയന്, ഡിഎംകെയില് നിന്ന് തിരുച്ചി ശിവ, നാഷനല് കോണ്ഫറന്സ് നേതാവ് ഫറൂഖ് അബ്ദുല്ല, ജെഎംഎമ്മില് നിന്ന് ജാര്ഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ അടക്കമുളള നേതാക്കൾ മഹാറാലിയിൽ പങ്കെടുക്കും.

ഡൽഹി , ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് പരമാവധി പ്രവര്ത്തകരെ അണിനിരത്താനാണ് കോണ്ഗ്രസും എഎപിയും ലക്ഷ്യമിടുന്നത്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് അടക്കം നിരോധനാജ്ഞ തുടരും. ദ്രുത കർമ്മ സേനയെ അടക്കം ഡൽഹിയുടെ പല ഭാഗങ്ങളിൽ വിവിധ സേനാവിഭാഗങ്ങളെ വിന്യസിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us