'കചൈത്തീവിൽ കോൺഗ്രസും ഡിഎംകെയും കൈകഴുകുന്നു; പ്രാധാന്യമില്ലെന്ന നിലപാടെടുത്തത് നെഹ്റുവും ഇന്ദിരയും'

കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ലാ വിവരങ്ങളും കേന്ദ്രം കൈമാറിയിരുന്നു. അന്ന് ഡിഎംകെ വേണ്ട ഇടപെടൽ നടത്തിയില്ല. അവരാണ് ഇപ്പോഴും തമിനാട് ഭരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

dot image

ഡൽഹി: കച്ചൈത്തീവ് മത്സ്യ തൊഴിലാളി പ്രശ്നങ്ങളിൽ യാതൊരു ഉത്തവാദിത്വവുമില്ലെന്ന മട്ടിലാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും പെരുമാറ്റമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ 5 വർഷം പാർലമെൻ്റിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ല വിവരങ്ങളും കേന്ദ്രം കൈമാറിയിരുന്നു. അന്ന് ഡിഎംകെ വേണ്ട ഇടപെടൽ നടത്തിയില്ല. അവരാണ് ഇപ്പോഴും തമിഴ്നാട് ഭരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അന്ന് ഒന്നും ചെയ്യാത്തതു കൊണ്ടാണ് 6184 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നു. കോൺഗ്രസ്, ഡിഎംകെ നേതാക്കൾ സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കുന്നത്. മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത് കേന്ദ്രസർക്കാർ ഇടപെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

കച്ചൈത്തീവ് വിഷയത്തിൽ രണ്ട് ഉടമ്പടികൾ ഉണ്ട്. സ്വാതന്ത്യത്തിന് മുൻപും ശേഷവും ഉടമ്പടികൾ ഉണ്ടായി. സ്വാതന്ത്ര്യ ശേഷം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സൈനിക അധികാരത്തെ തുടർന്ന് തർക്കമുണ്ടായി. ഇന്ദിരാ ഗാന്ധിയും ശ്രീലങ്കന് പ്രധാനമന്ത്രിയും തമ്മിൽ ചർച്ചകൾ നടന്നു. 1958 ൽ അറ്റോണി ജനറൽ നൽകിയ നിയമോപദേശത്തിൽ കച്ചൈത്തീവ് ഇന്ത്യയുടേതാണ്. 1960 ല് മത്സ്യബന്ധനത്തിനുള്ള അവകാശം ഉണ്ടന്ന മറ്റൊരു വാദം ഉണ്ടായി. കച്ചൈത്തീവിന് ഒരു പ്രാധാന്യവുമില്ലെന്ന നിലപാടാണ് നെഹ്റുവും ഇന്ദിര ഗാന്ധിയും പാർലമെന്റിൽ എടുത്തതെന്നും എസ് ജയശങ്കർ പറഞ്ഞു.

തന്ത്രപ്രധാനമായ കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയ കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുർബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാഗാന്ധി സർക്കാർ എങ്ങനെയാണ് കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമർശനം.

എന്നാൽ മോദിയുടെ വിമര്ശനം കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണമാണെന്ന് ഡിഎംകെ വക്താവ് എസ് മനുരാജ് തിരിച്ചടിച്ചിരുന്നു. കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു. 2015 മുതൽ ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ ഉയർത്തി കാണിച്ചായിരുന്നു ജയറാം രമേശിൻ്റെ മറുപടി.

1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന വിവരാവകാശ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ഈ വിഷയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.

തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്ന് മത്സ്യത്തൊഴിലാളികള് മീന്പിടിക്കാന് പോകാറുള്ള സ്ഥലമാണ് കച്ചൈത്തീവ്. ഇന്ത്യന് സമുദ്രത്തില് മത്സ്യസമ്പത്ത് കുറയുമ്പോഴാണ് തൊഴിലാളികള് ഇവിടേക്ക് പോകുക. അന്താരാഷ്ട്ര രേഖ മറികടന്നാലേ തൊഴിലാളികള്ക്ക് ഇവിടേക്ക് എത്താനാകൂ. ദ്വീപ് തങ്ങളുടെ അധീനതയിലായതിനാല് ശ്രീലങ്കന് സേന ഈ തൊഴിലാളികളെ തടഞ്ഞുവെക്കുന്നത് പതിവാണ്. കച്ചൈത്തീവ് തിരിച്ചുപിടിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ കച്ചൈത്തീവ് പരാമര്ശം കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണം; ഡിഎംകെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us