'വളരെ സങ്കുചിതമാകുന്നു'; അന്വേഷണ ഏജന്സികള്ക്കെതിരെ പരോക്ഷ വിമര്ശനവുമായി ചീഫ് ജസ്റ്റിസ്

'സിബിഐ പോലുള്ള അന്വേഷണ ഏജന്സികള് അവരുടെ അന്വേഷണത്തിലും അധികാരം ഉപയോഗിക്കുന്നതിലും ഉള്പ്പടെ സന്തുലിതാവസ്ഥ പാലിക്കണം'

dot image

ന്യൂഡല്ഹി: കേന്ദ്രഅന്വേഷണ ഏജന്സികള്ക്കെതിരെ പരോക്ഷ വിമര്ശനവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്സികളുടെ പ്രവര്ത്തനം വളരെ സങ്കുചിതമാകുന്നുവെന്നാണ് വിമര്ശനം. ദേശസുരക്ഷയും രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളും അടക്കമുള്ള കേസുകളില് അവര് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സിബിഐ പോലുള്ള അന്വേഷണ ഏജന്സികള് അവരുടെ അന്വേഷണത്തിലും അധികാരം ഉപയോഗിക്കുന്നതിലും ഉള്പ്പടെ സന്തുലിതാവസ്ഥ പാലിക്കണം. ശരിയായ നടപടിക്രമമാണ് ഈ സന്തുലിതാവസ്ഥയുടെ കാതല്. അഴിമതി വിരുദ്ധ അന്വേഷണ ഏജന്സി എന്നതിനപ്പുറം വിവിധ തരത്തിലുള്ള ക്രിമിനല് കേസുകള് അന്വേഷിക്കാന് സിബിഐയോട് ആവശ്യങ്ങളുണ്ടാകുന്നു. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്സികളുടെ പ്രവര്ത്തനം വളരെ സങ്കുചിതമാകുന്നു. ദേശസുരക്ഷയെ ബാധിക്കുന്നതും സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കമുള്ളവയിലേക്ക് അവ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

എഫ്ഐആര് മുതലുള്ള രേഖകള് ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളുടെ എണ്ണം കണക്കിലെടുത്ത് കാലതാമസം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഘടനാപരമായ പരിഷ്കാരങ്ങള് നടത്തി അന്വേഷണ ഏജന്സിയെ നവീകരിക്കണമെന്നും ഡല്ഹിയില് ഒരു പരിപാടിയില് സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

dot image
To advertise here,contact us
dot image