പനജി: രാജ്യത്തെയാകെ ഞെട്ടിച്ച കൊലപാതകമായിരുന്നു നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്തിന്റെ വാര്ത്ത. ഗോവയിലെ ഹോട്ടല് മുറിയില്വെച്ച് മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് സുചന പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമര്പ്പിച്ചിരിക്കുന്ന കുറ്റപത്രം ഞെട്ടിപ്പിക്കുന്നതാണ്. 642 പേജുള്ള കുറ്റപത്രമാണ് കലൻഗുട്ട് പൊലീസ് ഗോവയിലെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയത്.
കുട്ടിയെ തലയിണ കൊണ്ടോ മറ്റെന്തെങ്കിലും കട്ടിയുള്ള തുണികൊണ്ടോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില് പറയുന്നതെന്ന് കുറ്റപത്രത്തില് ചൂണ്ടിക്കാണിക്കുന്നു. ശ്വാസം മുട്ടിയതിനിടെ ഉണ്ടായ ഷോക്കില് കുട്ടി മരിക്കുന്നു.
ജനുവരി ആറിന് മകനുമൊത്ത് ഒരു സർവീസ് അപ്പാർട്ട്മെൻ്റിൽ മുറിയെടുത്തത്. രണ്ട് ദിവസത്തിനു ശേഷമാണ് ചെക്ക് ഔട്ട് ചെയ്യുന്നത്. കുഞ്ഞുമായി വന്ന സുചന ചെക്ക് ഔട്ട് ചെയ്തത് തനിച്ചായതും കയ്യില് ഭാരമുള്ള ബാഗ് കണ്ടതും ഹോട്ടല് ജീവനക്കാരുടെ സംശയത്തിനിടയാക്കുന്നു.
മുറി പരിശോധിച്ചപ്പോള് രക്തക്കറയും ടിഷ്യു പേപ്പറില് ഐലൈനര് കൊണ്ടെഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ഇതോടെ ഹോട്ടല് ജീവനക്കാര് പൊലീസിനെ വിവരമറിയിക്കുന്നു. ഭർത്താവുമായുള്ള പിണക്കത്തെക്കുറിച്ചും കോടതിയിലെ നിയമപോരാട്ടങ്ങളെ തുടർന്നുള്ള മാനസിക വിഷമത്തെക്കുറിച്ചും കുറിപ്പിൽ എഴുതിയിരുന്നു. കുറിപ്പ് കൈയക്ഷര വിദഗ്ധരെ കൊണ്ട് പരിശോധിച്ച് ആധികാരിക വരുത്തിയിട്ടുണ്ട്.
പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് സുചന ഹോട്ടല് മുറിയില് നിന്ന് യാത്ര ചെയ്ത ടാക്സി ഡ്രൈവറെ ബന്ധപ്പെട്ട് സുചനയുമായി പൊലീസ് സംസാരിച്ചു. മകനെവിടെ എന്ന ചോദ്യത്തിന് മഡ്ഗാവിലെ ഒരു സുഹൃത്തിനൊപ്പമാണെന്നായിരുന്നു സുചനയുടെ മറുപടി. മുറിയില് കണ്ട രക്തക്കറ ആർത്തവ രക്തമാണെന്നും സുചന വാദിച്ചു. ഹോട്ടലിൽ നല്കിയത് ഇവരുടെ വ്യാജ രേഖയായതിനാല് തന്നെ ടാക്സി ഡ്രൈവറോട് അടുത്തുള്ള ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് സുചനയെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില് പറയുന്നത്.
ഭർത്താവ് വെങ്കട്ടരാമനും സുചനയുമായി വേർപിരിഞ്ഞു കഴിയുകയാണ്. കുഞ്ഞിന്റെ അവകാശത്തെ ചൊല്ലി ബന്ധപ്പെട്ട് ഇവർ തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ഈ കൊലപാതകം. ജനുവരി ആറിന് വെങ്കട്ടരാമൻ കുട്ടിയെ കാണണമെന്ന ആവശ്യത്തെ തുടര്ന്ന് സുചന സന്ദേശമയച്ചെങ്കിലും ബെംഗളൂരുവിൽ എത്തുമ്പോഴേക്കും വീട്ടില് ഇന്ന് സുചന ഗോവയ്ക്ക് പോയിരുന്നു എന്നും കുട്ടിയെ പിതാവിനെ കാണിക്കാൻ സുചന ആഗ്രഹിച്ചിരുന്നില്ലായിരുക്കാമെന്നും കുറ്റപത്രത്തില് പറയുന്നു.
വിവാഹം നടന്നാല് സൗഹൃദം പിരിയേണ്ടി വരുമെന്ന വിഷമമോ? ; ദുരൂഹ സാഹചര്യങ്ങള് ഓരോന്നായി അന്വേഷിക്കും