99 വയസ്സുള്ള ഇന്ത്യൻ അമ്മൂമ്മക്ക് പൗരത്വം നൽകി യുഎസ്; എന്താ വൈകി പോയതെന്ന് എക്സിലൂടെ ഇന്ത്യക്കാർ

99 വയസ്സുകാരി പൗരത്വ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രം യു എസ് സിഐഎസ് തന്നെയാണ് പങ്കുവെച്ചത്

dot image

ന്യൂഡൽഹി: ഇന്ത്യക്കാരിയായ 99 വയസ്സുകാരി ദെയ്ഭായ് അമ്മൂമ്മക്ക് പൗരത്വം നൽകി യു എസ്. യുഎസ് സിറ്റീസൻസ്ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസും ചേർന്നാണ് ദയ്ഭായ്ക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

വയസ്സ് വെറുമൊരു സംഖ്യ മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള ദയ്ഭായ്ക്ക് പൗരത്വം നൽകുന്നതിൽ സന്തോഷമുണ്ടെന്നും പൗരത്വം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദെയ്ഭായ് ഉള്ളതെന്നും യു എസ് സിഐഎസ് ട്വീറ്റ് ചെയ്തു. ഒപ്പം ദയ്ഭായ്ക്ക് അഭിനന്ദനങ്ങളും യു എസ് സി ഐ എസ് എക്സിൽ കുറിച്ചു.

99 വയസ്സുകാരി പൗരത്വ സർട്ടിഫിക്കറ്റ് കൈയിൽ പിടിച്ചു കൊണ്ടിരിക്കുന്ന ചിത്രം യു എസ് സിഐഎസ് തന്നെയാണ് പങ്കുവെച്ചതും. എന്നാൽ എന്തുകൊണ്ടാണ് ദയ്ഭായ്ക്ക് പൗരത്വം ഇത്രയും വൈകിയതെന്ന ചോദ്യം ഇന്ത്യയിൽ നിന്നുള്ള പലരും ഉന്നയിച്ചു. വർഷങ്ങളായി മകൾക്കൊപ്പം ഫ്ലോറിഡയിലാണ് ദയ്ഭായ് താമസിച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പൗരത്വം നൽകുന്നതിൽ ഇത്രയും വൈകിയതെന്നായിരുന്നു പലരും എക്സിലൂടെ ചോദിച്ചത്.

ബീഫ് ഇഷ്ടമുള്ളത് കൊണ്ടാണ് കങ്കണക്ക് മത്സരിക്കാൻ അവസരം നൽകിയതെന്ന പരിഹാസത്തിന് മറുപടിയുമായി ബിജെപി
dot image
To advertise here,contact us
dot image