കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന് ഇനി മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം; കേന്ദ്ര നിർദ്ദേശം

സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയാൽ മാത്രമാണ് ഈ നിയമം പ്രാബല്യത്തിൽ വരികയുള്ളൂവെന്നും കേന്ദ്രം അറിയിച്ചു

dot image

ന്യൂഡൽഹി: കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പിതാവിൻ്റെയും മാതാവിൻ്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിർദേശം. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം പുറത്തിറക്കി. ഇതുവരെ കുടുംബത്തിൻ്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.

ഇനി മുതൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ പിതാവിൻ്റെയും മാതാവിൻ്റെയും മതം ഏതെന്ന് രേഖപ്പെടുത്താൻ ഇനി പ്രത്യേക കോളങ്ങൾ ഉണ്ടാകും. കുട്ടികളെ ദത്തെടുക്കുന്ന നടപടികൾക്കും ഈ ചട്ടം ബാധകമായിരിക്കും. എന്നാൽ സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയാൽ മാത്രമാണ് ഈ നിയമം പ്രാബല്യത്തിൽ വരികയുള്ളൂവെന്നും കേന്ദ്രം അറിയിച്ചു.

സ്കൂള് പ്രവേശനം, ഡ്രൈവിംഗ് ലൈസന്സ്, വോട്ടര് പട്ടിക, ആധാര് നമ്പര്, വിവാഹ രജിസ്ട്രേഷന്, സര്ക്കാര് ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ജനന സര്ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന് അനുവദിക്കുന്ന ജനന-മരണ രജിസ്ട്രേഷന് ഭേദഗതി ബില് 2023ൽ പാർലമെൻ്റ് പാസാക്കിയിരുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളുടെയും മരണങ്ങളുടെയും ദേശീയ സംസ്ഥാന കണക്കുകൾ പെതുസേവനങ്ങൾക്കും സാമൂഹ്യ ആനുകൂല്യങ്ങൾക്കും ഉപകാരപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

എസി മൊയ്തീൻ കള്ളപ്പണ രാജാവ്, മുഖ്യമന്ത്രി വന്നത് ചർച്ചക്ക്;പരാതിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
dot image
To advertise here,contact us
dot image