ഇടതുപക്ഷത്തിന്റെ തിരിച്ചു വരവാകും ഈ ലോകസഭ തിരഞ്ഞെടുപ്പ് ; എസ്എഫ്ഐ ദേശീയ നേതാവ് ഐഷേ ഘോഷ്

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഐഷേ ഘോഷ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ അഭിപ്രയങ്ങൾ പങ്ക് വെച്ചത്.

dot image

ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് എസ്എഫ്ഐ ദേശീയ നേതാവ് ഐഷേ ഘോഷ്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഐഷേ ഘോഷ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ അഭിപ്രയങ്ങൾ പങ്ക് വെച്ചത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ എൻഡിഎ സർക്കാർ പൂർണ്ണ പരാജയമാണ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപി സർക്കാരിനെ കുറിച്ച് അവമതിപ്പുണ്ട്.ഈ ഭരണ വിരുദ്ധത വികാരം പ്രതിപക്ഷത്തിന് വോട്ടായി മാറുമെന്നും ഐഷേ പറഞ്ഞു.

വിലവർധനവുകൊണ്ട് സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ, കോർപ്പറേറ്റുകൾക്കാണ് ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ വീണ്ടും ജനവിരുദ്ധ നയങ്ങൾ മാത്രമായിരിക്കും സ്വീകരിക്കുക എന്നത് പൂർണ്ണ ബോധ്യമുള്ള കാര്യമാണ് എന്നും ഐഷേ പറഞ്ഞു.

ബംഗാളിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിലും അവർ പ്രതീക്ഷ പങ്കുവെച്ചു. ബംഗാളിലെ ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും യുവാക്കൾ കൂട്ടമായി എസ്എഫ്ഐയിലേക്കും സിപിഎമ്മിലേക്കും വരുന്നതായും ഐഷേ പ്രതികരിച്ചു. അത് കൊണ്ടാണ് ബംഗാളിൽ പാർട്ടി യുവജനങ്ങളെ സ്ഥാനാർഥികളായി പരിഗണിച്ചത് എന്നും അവർ പറഞ്ഞു. ജെഎൻയുവിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും രാജ്യത്തെ മറ്റ് സർവകലാശാലയിലെ വിദ്യാർത്ഥികളും ഇത്തവണ ബിജെപിക്കെതിരെ പൊതുതിരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും ഐഷേ ഘോഷ് റിപ്പോർട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us