ലിവ്-ഇൻ ബന്ധത്തിലിരുന്ന സ്ത്രീക്ക് വേർപിരിയലിനുശേഷം ജീവനാംശത്തിന് അർഹതയുണ്ട്: മധ്യപ്രദേശ് ഹൈക്കോടതി

ദമ്പതികള് ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില് ജീവനാംശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി

dot image

ഭോപ്പാൽ: നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ദീർഘകാലം താമസിച്ച സ്ത്രീക്ക് വേർപിരിയുമ്പോൾ ജീവനാംശത്തിന് അർഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലിവ് ഇന് ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ്. ഇത്തരം ബന്ധത്തിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്സ് നല്കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് കോടതിയുടെ പരാമര്ശം.

48 കാരിയായ അനിത ബോപ്ചെയ്ക്കൊപ്പമാണ് ഹർജിക്കാരനായ ശൈലേഷ് ബോപ്ചെ താമസിച്ചിരുന്നത്. പങ്കാളികൾക്ക് ഒരു കുട്ടിയും ഉണ്ട്. സ്ത്രീയും പുരുഷനും ഭാര്യാഭര്ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന വിചാരണ കോടതിയുടെ കണ്ടെത്തല് പരിഗണിച്ച കോടതി, ദമ്പതികള് ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില് ജീവനാംശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി.

ലിവ് ഇൻ റിലേഷൻഷിപ്പുകൾ നയിക്കുന്നവരും അതിനായി പദ്ധതിയിടുന്നവരും രജിസ്റ്റർ ചെയ്യണമെന്ന നിർദേശം ഏകസിവിൽകോഡ് കരട് ബില്ലിൽ ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചിരുന്നു. 21 വയസിന് താഴെയുള്ളവരാണെങ്കില് മാതാപിതാക്കള് അറിഞ്ഞിരിക്കണമെന്നും ഇതില് പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ശ്രദ്ധേയമാവുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us