മൂന്നാമതും പ്രധാനമന്ത്രിയാക്കണം ; മോദിക്ക് വേണ്ടി വഴിപാട് നടത്തുന്നതിനിടെ വിരൽ മുറിച്ച് യുവാവ്

വർണ്ണേക്കർ തന്റെ വീട്ടിൽ നരേന്ദ്രമോദിയുടെ പ്രതിഷ്ഠയുണ്ടാക്കി സ്ഥിരം പ്രാർത്ഥന നടത്തുന്ന ഒരാൾ കൂടിയാണ്.

dot image

ബംഗളുരു : പ്രധാനമന്ത്രിയെ വീണ്ടും അധികാരത്തിലേറ്റാൻ ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിനിടെ അബദ്ധത്തിൽ കൈ മുറിച്ച് യുവാവ്. കർണ്ണാടക ഉത്തര കന്നഡ ജില്ലയിലെ സോനാർവാഡ സ്വദേശിയായ അരുൺ വെർണേക്കർ എന്ന യുവാവാണ് കാളിദേവിക്കുള്ള രക്തസമർപ്പണത്തിനിടെ വിരൽ മുറിച്ചത്.

ദേവിയ്ക്ക് രക്തം സമർപ്പിക്കാൻ വിരലിനറ്റത്ത് ചെറിയ മുറിവുണ്ടാക്കാൻ വേണ്ടി കത്തിയെടുത്തായിരുന്നു. എന്നാൽ കത്തി ദിശ തെറ്റി വിരൽ പൂർണ്ണമായി മുറിഞ്ഞു. എന്നാൽ ദേവി ആഗ്രഹിച്ചത് എന്റെ വിരൽ മുഴുവനായിരിക്കുമെന്നും അത് കൊണ്ട് നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലേറാൻ ഞാൻ എന്റെ വിരൽ മുഴുവൻ സമർപ്പിക്കുകയാണെന്നും അരുൺ വെർണേക്കർ മാധ്യമങ്ങളോട് പറഞ്ഞു

രക്തം പുരണ്ട വിരൽ കൊണ്ട് വർണ്ണേക്കർ തൻ്റെ വീടിൻ്റെ ചുമരിൽ 'മോദി ബാബ'യെ സംരക്ഷിക്കാൻ കാളി ദേവിയോട് അപേക്ഷിച്ചു. 'മോദി ബാബ സബ്സെ മഹാൻ (മോദിയാണ് ഏറ്റവും വലിയവൻ)' എന്നും അദ്ദേഹം തൻ്റെ ചുവരിൽ എഴുതി. വർണ്ണേക്കർ തന്റെ വീട്ടിൽ നരേന്ദ്രമോദിയുടെ പ്രതിഷ്ഠയുണ്ടാക്കി സ്ഥിരം പ്രാർത്ഥന നടത്തുന്ന ഒരാൾ കൂടിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us