ന്യൂഡല്ഹി: മദ്യനയ കേസില് അറസ്റ്റിലായ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്ട്ടിയുടെ നേതൃത്വത്തിലുള്ള ബഹുജന ഉപവാസത്തിന് തുടക്കമായി. ഇന്ത്യയിലും വിദേശത്തുമായാണ് 'ബഹുജന ഉപവാസം' ആചരിക്കുന്നതെന്ന് മന്ത്രി ഗോപാല് റായ് പറഞ്ഞു. ഡല്ഹി ജന്തര് മന്തറില് ആദ്മി എംഎല്എമാരും ഭാരവാഹികളും
വന് ജനപങ്കാളിത്തത്തോടെയാണ് ഡല്ഹിയില് ഉപവാസ സമരം ആരംഭിച്ചത്. സമരസ്ഥലത്തേക്കുള്ള റോഡുകളില് പൊലീസ് സുരക്ഷ വര്ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകള് കാരണം സെന്ട്രല് ഡല്ഹിയുടെ ചില ഭാഗങ്ങളില് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ ത്താടെ എഎപി എംഎല്എമാരും എംപിമാരും ഭാരവാഹികളും പാര്ട്ടി പ്രവര്ത്തകരും അനുഭാവികളും ചേര്ന്ന് ന്യൂഡല്ഹിയിലെ ജന്തര്മന്തറിലും ഭഗത് സിങ്ങിന്റെ ഗ്രാമമായ പഞ്ചാബിലെ കലന് ഖത്ഖറിലും ഉപവാസം ആചരിക്കാന് തുടങ്ങിയതായി ഡല്ഹി മന്ത്രി ഗോപാല് റായ് പറഞ്ഞു.
സഞ്ജയ് സിങ്ങും അതിഷിയും ഉള്പ്പെടെയുള്ള എഎപി നേതാക്കള് ഡല്ഹിയിലെ ജന്തര് മന്തറില് ഉപവാസം തുടങ്ങി. പഞ്ചാബില് എഎപി എംഎല്എമാര്ക്കും സന്നദ്ധപ്രവര്ത്തകര്ക്കും ഒപ്പം മുഖ്യമന്ത്രി ഭഗവന്ത് മന്നും പ്രതിഷേധ ഉപവാസത്തില് ഇരിക്കും. കേസില് അറസ്റ്റിലായ കെജ്രിവാളിനെ കോടതി ഏപ്രില് ഒന്നിന് 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു.