ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ലോക്സഭയിലേക്ക് മത്സരിക്കും. അനന്ത്നാഗ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. ഗുലാം നബി ആസാദിനെതിരെയാണ് അനന്ത്നാഗിൽ മെഹ്ബൂബ മുഫ്തി മത്സരിക്കുന്നത്. അനന്ത്നാഗിൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാനാർത്ഥിയാണ് ഗുലാം നബി ആസാദ്.
കശ്മീരിലെ മൂന്ന് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പിഡിപി യൂത്ത് വിങ് പ്രസിഡന്റ് വഹീദ് പര്റ ശ്രീനഗറിൽ നിന്ന് മത്സരിക്കും. മുൻ രാജ്യസഭാംഗം മിർ ഫയാസ് ബാരാമുള്ളയിലെ സ്ഥാനാർത്ഥിയാകുമെന്ന് പിഡിപി പാർലമെന്ററി ബോർഡ് ചീഫ് സർതാജ് മദ്നി വ്യക്തമാക്കി. മെഹ്ബൂബ മുഫ്തിയും സർതാജ് മദ്നിയും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജമ്മുവിലെ രണ്ട് മണ്ഡലങ്ങളായ ഉദ്ദംപൂരിലും ജമ്മുവിലും പിഡിപി, കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ഇവർ വ്യക്തമാക്കി.
ആംആദ്മി തലസ്ഥാനത്ത് ജീവൻ മരണ പോരാട്ടത്തിൽ; പാർട്ടി എംപി ലണ്ടനിൽ എന്തെടുക്കുകയാണ് ?