ഏപ്രിൽ 8.... നാളെ 50 വർഷത്തിന് ശേഷം വീണ്ടും സമ്പൂർണ സൂര്യഗ്രഹണം. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ദിവസം. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേര്രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 50 വർഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമായിരിക്കും നാളെ. 100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാവുകയൊള്ളൂ. യുഎസ്, കാനഡ, മെക്സിക്കോ, നോര്ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള് എന്നിവിടങ്ങളില് സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന് സമയം രാത്രി 9.12 നും ഏപ്രില് 9 ന് പുലര്ച്ചെ 2.22 നുമിടയിലാണ് സമ്പൂര്ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. പക്ഷേ, ഇന്ത്യയിലെ ജനങ്ങള്ക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ല. എന്നാൽ, നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാന് കഴിയും.
സൂര്യനും ഭൂമിക്കും ഇടയില് നേര്രേഖയില് വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്ണ സൂര്യഗ്രഹണം. സമ്പൂര്ണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന് ഡിസ്കും ചന്ദ്രന് മൂടുകയും ചെയ്യുന്നു. നട്ടുച്ചനേരത്തൊക്കയുള്ള ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും എന്ന കാര്യത്തില് സംശയമില്ല. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പഴമക്കാര് പറഞ്ഞത്.
അതിനാൽ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടാല് കാഴ്ചയ്ക്ക് സാരമായ തകരാര് ഉണ്ടാകാം. അതിനാല് നേരിട്ട് കാണാന് ആഗ്രഹിക്കുന്നവര് സൂര്യനെ നോക്കുമ്പോൾ സോളാര് ഫില്റ്ററുകള് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ പിന്ഹോള് പ്രൊജക്ടര് പോലെയുള്ള സംവിധാനങ്ങള് ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രൊജക്ട് ചെയ്യും. അതുവഴി, സൂര്യരശ്മികള് നേരിട്ട് കണ്ണില് പതിക്കുന്നില്ലെന്ന് ഉറപ്പാക്കാം. ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില് കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കും. ഇത്തരം സന്ദര്ഭങ്ങളെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല് പഠിക്കാനുളള അവസരമായാണ് ശാസ്ത്രജ്ഞര് കാണുന്നത്. അതിനാൽ ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ദിവസം തന്നെയാണ് ഏപ്രിൽ 8 എന്ന് ഉറപ്പാണ്.
ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനില് നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റര് ദൂരം നിലനിര്ത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്ണമായി മറയ്ക്കും. ഇത്രയും സമയം അപൂര്വ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്പ് 1973 ലാണ് ദൈര്ഘ്യമേറിയ സമ്പൂര്ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോള് സാധാരണ കാണുന്നതിനേക്കാള് വലിപ്പത്തില് ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റര് മാത്രം അകലെയായിരിക്കും ചന്ദ്രന് ഉണ്ടാവുക .വിദഗ്ധരുടെ അഭിപ്രായത്തില് സമ്പൂര്ണ ഗ്രഹണങ്ങള് മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര് പറയുന്നു. ഇത്തവണ സമ്പൂര്ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്സ് കോമറ്റ് അഥവാ ചെകുത്താന് വാല്നക്ഷത്രം എന്നറിയപ്പെടുന്ന വാല്നക്ഷത്രവും ദൃശ്യമായേക്കാം. 2017ലാണ് അവസാനമായി സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായത്.
ശ്രദ്ധിക്കുക: സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത;മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്