'മാധ്യമപ്രവര്ത്തനത്തില് വിട്ടുവീഴ്ചയില്ല'; ബിബിസിയുടെ ഇന്ത്യന് ന്യൂസ് റൂം പ്രവര്ത്തനം നിര്ത്തി

ഇന്ത്യയിലെ വാര്ത്തകള് ഇനിമുതല് ബിബിസി കളക്ടീവ് ന്യൂസ് റൂം വഴി

dot image

ന്യൂഡല്ഹി: ബിബിസിയുടെ ഇന്ത്യന് ന്യൂസ് റൂം പ്രവര്ത്തനം നിര്ത്തി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിലാണ് നീക്കം. പ്രസിദ്ധീകരണ ലൈസന്സ് ഇന്ത്യന് ജീവനക്കാര് സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. അടുത്ത ആഴ്ച മുതല്, ബിബിസി മുന് ജീവനക്കാര് അടങ്ങുന്ന 'കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ വാര്ത്തകള് ഇനി മുതല് പ്രസിദ്ധീകരിക്കുക.

കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികള്ക്കായി ബിബിസി സര്ക്കാരിന് അപേക്ഷനല്കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്സ് കൈമാറുന്നത് ചരിത്രത്തില് ആദ്യമെന്നും മാധ്യമപ്രവര്ത്തനത്തില് വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി പ്രതികരിച്ചു.

ബിബിസിയുടെ ഇന്ത്യന് മേധവിയായ രൂപ ഝാ കളക്ടീവ് ന്യൂസ് റൂമിനെ നയിക്കും. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില് സംപ്രേക്ഷണം ആരംഭിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് ബിബിസിയുടെ ഡല്ഹിയിലെയും മുംബൈയിലെയും ഓഫീസുകള് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര് റെയ്ഡ് നടത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us