ജമ്മുകശ്മീരിലും ലഡാക്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം

പിഡിപി ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു

dot image

ന്യൂഡൽഹി: ജമ്മുകശ്മീരിലും ലഡാക്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യമായി മത്സരിക്കും. മൂന്ന് സീറ്റിൽ കോൺഗ്രസ് മൂന്ന് സീറ്റിൽ നാഷണൽ കോൺഫറൻസ് എന്നിങ്ങനെയാവും മത്സരിക്കുക. ഉധംപൂർ, ജമ്മു, ലഡാക്ക് എന്നി സീറ്റുകളിൽ കോൺഗ്രസും അനന്തനാഗ്, ബാരമുള്ള, ശ്രീനഗർ സീറ്റുകളിൽ നാഷണൽ കോൺഫറൻസ് പാർട്ടിയും മത്സരിക്കും.

പിഡിപി ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. മൂന്ന് സിറ്റിംഗ് എംപിമാരുള്ളത് തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് സീറ്റ് നൽകാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us