ഡല്ഹി മദ്യനയ അഴിമതി; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു

dot image

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ കോടതിയിൽ ഹാജരാക്കി. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതുപ്രകാരം കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി.

കഴിഞ്ഞ ദിവസം കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡല്ഹി റോസ് അവന്യൂ കോടതിയുടേതായിരുന്നു നടപടി. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന് വാദിച്ചിരുന്നു. കവിതയ്ക്ക് ജാമ്യം നല്കുന്നത് നിലവില് നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു ഇഡിയുടെ വാദം.

'മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്'; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

തെളിവുകള് നശിപ്പിക്കും, സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങള് ഉയര്ത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിര്ക്കുകയായിരുന്നു. സ്ഥിരം ജാമ്യം തേടി കവിത നല്കിയ ഹര്ജി ഏപ്രില് 20ന് കോടതി പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us