ഹേമമാലിനിക്കെതിരെ അപകീർത്തി പരാമർശം; സുർജേവാലക്ക് നോട്ടീസ് അയച്ച് കമ്മീഷൻ

പ്രശസ്തരായവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രമേ എന്തെങ്കിലും നേടാനാകൂ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ബിജെപിയിലെ പ്രശസ്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് വേട്ടയാടുന്നതെന്നും ബിജെപി നേതൃത്വം

dot image

ന്യൂഡൽഹി: ബിജെപി എംപി ഹേമമാലിനിക്കെതിരായ വിവാദ പരാമർശത്തിൽ സുർജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹേമമാലിനിയെ പോലുള്ളവർക്ക് എം പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശമാണ് വിവാദമായത്. എന്തിനാണ് ജനങ്ങൾ എംപിയെയും എംഎൽഎ യും തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ "നക്കാൻ" വേണ്ടി അല്ല തിരഞ്ഞെടുത്തത് എന്നായിരുന്നു സുർജേവാലയുടെ പരാമർശം. സുർജേവാലയുടെ ഈ പരാമർശത്തിനെതിരെയാണ് ഇപ്പോൾ ബിജെപി നേതൃത്വം പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ബിജെപി ഇത് തെറ്റായി വ്യാഖ്യാനിച്ച് വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയുടെ പ്രതികരണം. ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും , പ്രധാന രാഷ്ട്രീയ നേതാവ് ധർമേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകൾ ആണെന്നും സുർജേവാല പറഞ്ഞു.

പ്രശസ്തരായവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രമേ എന്തെങ്കിലും നേടാനാകൂ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ബിജെപിയിലെ പ്രശസ്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് വേട്ടയാടുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു. മധുരയിൽ നിന്ന് മൂന്നാം തവണയാണ് ഹേമമാലിനി എം പി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മാത്രമല്ല സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കോൺഗ്രസ് പഠിക്കണമെന്നും ബിജെപി നേതൃത്വം പറഞ്ഞു.

സ്ത്രീകൾക്കെതിരെ ആദ്യമായല്ല കോൺഗ്രസ് മോശമായ പരാമർശങ്ങൾ ഉന്നയിക്കുന്നത്. സ്ത്രീകളുടെ പദവിപോലും നോക്കാതെയാണ് അവർക്കെതിരെ പരാമർശങ്ങൾ ഉന്നയിക്കുന്നത്. ഇതിനെല്ലാം ഉള്ള മറുപടി വോട്ടിലൂടെ ജനങ്ങൾ നൽകുമെന്നും ബിജെപി ആരോപിച്ചു. ബിജെപിയുടെ പരാതിയിൽ ഈ മാസം11 നകം മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ചില ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനം
dot image
To advertise here,contact us
dot image