പൂച്ച കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

കിണറ്റിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ ജീവനോടെ പുറത്തെടുത്തു

dot image

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം കിണറ്റിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ ജീവനോടെ പുറത്തെടുത്തു

മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. വകാഡി ഗ്രാമത്തിൽ ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണർ കർഷകൻ ബയോഗ്യാസിന്റെ സ്ലറി(ദ്രാവകരൂപത്തിലുള്ള ഒരു മിശ്രിതവളം) സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു.

ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്. ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറ്റിൽ വീണത്. ബുധനാഴ്ച പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് സ്ലറി നീക്കം ചെയ്ത ശേഷമാണ് മൃതദേഹങ്ങള് പുറത്തെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us