ത്രിപുരയില് ബിജെപിക്ക് തിരിച്ചടി; മുന് എംഎല്എ കോണ്ഗ്രസില് ചേര്ന്നു

ആശിഷ് കുമാര് സാഹയെ തിരഞ്ഞെടുപ്പില് വിജയിപ്പിക്കണമെന്ന് അരുണ് ചന്ദ്ര ഭൗമിക് ആഹ്വാനം ചെയ്തു.

dot image

അഗര്ത്തല: ത്രിപുരയില് ബിജെപിക്ക് തിരിച്ചടി. മുന് എംഎല്എയും മുതിര്ന്ന അഭിഭാഷകനുമായ അരുണ് ചന്ദ്ര ഭൗമിക് കോണ്ഗ്രസില് ചേര്ന്നതാണ് ബിജെപിക്ക് തിരിച്ചടി.

കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ത്രിപുര വെസ്റ്റിലെ ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥിയുമായ ആശിഷ് കുമാര് സാഹ, കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവും എംഎല്എയുമായ സുദീപ് റോയ് ബര്മ്മന്, കോണ്ഗ്രസ് മുന് സംസ്ഥാന അദ്ധ്യക്ഷന് പിയൂഷ് ബിശ്വാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അരുണ് ചന്ദ്ര ഭൗമിക് കോണ്ഗ്രസില് ചേര്ന്നത്.

ഇന്ഡ്യയെ ഒരു വികസിത രാജ്യമായി നിലനിര്ത്തുന്നതില് പ്രധാനപ്പെട്ട കാര്യമായ നാനാത്വത്തില് ഏകത്വം എന്ന തത്വത്തെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സുദീപ് റോയ് ബര്മ്മന് പറഞ്ഞു. ആശിഷ് കുമാര് സാഹയെ തിരഞ്ഞെടുപ്പില് വിജയിപ്പിക്കണമെന്ന് അരുണ് ചന്ദ്ര ഭൗമിക് ആഹ്വാനം ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us