ഹൈദരാബാദ്: സെക്കന്തരാബാദ് ഉപതിരഞ്ഞെടുപ്പില്, അന്തരിച്ച എംഎല്എയുടെ സഹോദരിയെ സ്ഥാനാര്ത്ഥിയാക്കി ബിആര്എസ്. അന്തരിച്ച നേതാവ് ജി സായണ്ണയുടെ മകള് നിവേദിതയാണ് ബിആര്എസിന്റെ സ്ഥാനാര്ത്ഥി.
നിവേദിതയുടെ മുതിര്ന്ന സഹോദരി ലക്ഷ്യ നന്ദിത ആയിരുന്നു സെക്കന്തരാബാദ് എംഎല്എ. ഫെബ്രുവരിയില് വാഹനാപകടത്തില് ലക്ഷ്യ നന്ദിത മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് സെക്കന്തരാബാദില് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ബിആർഎസ് പ്രസിഡൻ്റ് കെ ചന്ദ്രശേഖർ റാവുവാണ് സായണ്ണയുടെ വീട്ടുകാരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബുധനാഴ്ച്ച സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തിയത്. ബിആര്എസ് നേതാവായിരുന്ന ജി സായണ്ണ കഴിഞ്ഞ വര്ഷം ഫെബ്രുവരി 19നാണ് മരിച്ചത്. സെക്കന്തരാബാദിൽ തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയിരുന്നു അദ്ദേഹം.
ഗുജറാത്തിൽ ദളിത് കര്ഷകരെ വഞ്ചിച്ച് 11000 കോടിയുടെ ഇലക്ടറല് ബോണ്ടുകള് വാങ്ങിയതായി പരാതി