ഷൂ 'അടിച്ചുമാറ്റിയ' സ്വിഗ്ഗി ഡെലിവറി ബോയ് ക്യാമറയില് കുടുങ്ങി; വൈറലായി വീഡിയോ

സിസി ടിവിയിലാണ് മോഷണ രംഗം പതിഞ്ഞത്

dot image

ഗുരുഗ്രാം: സ്വിഗ്ഗി ഡെലിവറി ബോയ് ഫ്ളാറ്റിന് പുറത്ത് സൂക്ഷിച്ച ഷൂ മോഷ്ടിക്കുന്ന വീഡിയോ നിമിഷങ്ങള്ക്കകം സമൂഹമാധ്യമത്തിലടക്കം വൈറലായി. ഗുരുഗ്രാമിലെ ഒരു ഉപഭോക്താവിന്റെ ഫ്ളാറ്റിന് പുറത്ത് സൂക്ഷിച്ച ഷൂ സ്വിഗ്ഗി ഡെലിവറി ബോയ് മോഷ്ടിക്കുന്ന രംഗമാണ് സിസി ടിവി ക്യാമറയില് പതിഞ്ഞത്. തുടര്ന്ന് 'എക്സി'ലൂടെ പങ്കുവെച്ച വീഡിയോയാണ് നിമിഷങ്ങള്ക്കകം വൈറലായത്. ഏപ്രില് ഒമ്പതിനായിരുന്നു ഗുരുഗ്രാമിലെ ഒരു ഫ്ളാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂ ഡെലിവറി ബോയ് മോഷ്ടിക്കുന്നത്.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള് ഷു ഉടമയുടെ സുഹൃത്ത് രോഹിത് അറോറയാണ് തന്റെ 'എക്സ്' അക്കൗണ്ടില് പങ്കുവെച്ചത്. വീഡിയോയില്, ഡെലിവറി ബോയ് ഫ്ളാറ്റിൻ്റെ പടികള് കയറി വരുന്നത് കൃത്യമായി കാണാം. തുടര്ന്ന് കോളിങ്ങ് ബെല് അടിച്ചു. ആരും ഇല്ലെന്ന് ഉറപ്പിക്കാന് അയാള് ചുറ്റും നോക്കി. പാഴ്സല് എത്തിച്ച ശേഷം തൂവാല കൊണ്ട് മുഖം തുടച്ച് അയാള് പടികള് ഇറങ്ങി. നിമിഷങ്ങള്ക്കകം തിരിച്ചെത്തിയ അദ്ദേഹം ഫ്ളാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് എടുത്ത് തൂവാലയില് ഒളിപ്പിച്ച് പുറത്തേയ്ക്ക് പോകുകയായിരുന്നു. സിസി ടിവിയില് പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോള് വൈറലായിരിക്കുന്നത്.

സ്വിഗ്ഗിയുടെ ഒരു ഡെലിവറി ബോയ് തന്റെ സുഹൃത്തിന്റെ ഷൂസ് (നൈക്ക്) എടുത്തുവെന്നു അടികുറിപ്പോടെയാണ് രോഹിത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്ലൈനില് പോസ്റ്റ് ചെയ്തതുമുതല്, ആയിരക്കണക്കിന് കാഴ്ചകളുമായി വീഡിയോ പെട്ടെന്ന് വൈറലായി. പോസ്റ്റ് വൈറലായതോടെ, 'ഞങ്ങളുടെ ഡെലിവറി പങ്കാളികളില് നിന്ന് ഞങ്ങള് മികച്ചത് പ്രതീക്ഷിക്കുന്നു. ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടൂ' എന്ന് സ്വിഗ്ഗി അധികൃതര് മറുപടി നല്കി. തുടര്ന്ന് ഷൂസിന്റെ വില തിരികെ നല്കുക. അവ വിലകുറഞ്ഞതല്ലെന്നും രോഹിത് കുറിച്ചു. തുടര്ന്ന് രോഹിത് 'എക്സി'ലൂടെ സ്വിഗ്ഗിക്ക് വ്യക്തിപരമായി സന്ദേശമയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us