അംബേദ്ക്കറിന് പോലും ഭരണഘടനയെ ഇല്ലാതാക്കാൻ കഴിയില്ല; പ്രതിപക്ഷവിമർശനത്തെ ട്രോളി നരേന്ദ്ര മോദി

ബിജെപി ഭരണഘടന തകർക്കാൻ ഇറങ്ങിത്തിരിച്ചെന്ന വാദത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

dot image

ന്യൂഡൽഹി: ബിജെപി ഭരണഘടന തകർക്കാൻ ഇറങ്ങിത്തിരിച്ചെന്ന വാദത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ബാബാസാഹേബ് അംബേദ്കറിന് പോലും ഇപ്പോൾ ഭരണഘടന ഇല്ലാതാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും വിജയിച്ച് ബിജെപി മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ഭരണഘടന അപകടത്തിലാവുമെന്നും ഹിന്ദുത്വ ഭരണഘടനയായി അതിനെ ബിജെപി മാറ്റിയെഴുതുമെന്നും കോൺഗ്രസ് നേരത്തെ ആരോപാണമുയർത്തിയിരുന്നു. എന്നാൽ അടിയന്തരാവസ്ഥ കൊണ്ട് വന്ന് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചത് കോൺഗ്രസ് ആണെന്നും ഭരണഘടനയെ കുറിച്ച് പറയാൻ കോൺഗ്രസിന് അർഹതയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

ജീവിച്ചിരിക്കുമ്പോൾ ബാബ സാഹിബിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുകയും ഭരത് രത്ന നല്കാതിരിക്കുകയും ചെയ്ത കോൺഗ്രസാണ് ഇപ്പോൾ ബാബയെ പൊക്കിപിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. "രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനാചരണത്തിന് തുടക്കമിട്ടത് ഞാനാണ് . ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിച്ചതും ഞാനാണ്. കോൺഗ്രസിൻ്റെയും ഇന്ത്യൻ സഖ്യത്തിൻ്റെയും കള്ളത്തരങ്ങളെക്കുറിച്ച് നിങ്ങൾ ബോധവന്മാരാകണം. ബാബാസാഹെബ് അംബേദ്കറെയും ഭരണഘടനയെയും അപമാനിച്ചത് അവരാണ്."നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us