ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ രണ്ടാമതായിട്ടും രക്ഷയില്ല; മേഘാ എൻജിനീയറിങ്ങിനെതിരെ സിബിഐ

പൊതുപ്രവർത്തകർക്ക് കൈക്കൂലി നൽകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്

dot image

ഹൈദരാബാദ് : നിസ്പയുടെ 315 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിൽ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും സ്റ്റീൽ മന്ത്രാലയത്തിലെ അയൺ ആൻഡ് സ്റ്റീൽ പ്ലാൻ്റിലെ എട്ട് ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തു. പൊതുപ്രവർത്തകർക്ക് കൈക്കൂലി നൽകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങിയ കമ്പനികളിൽ ഒന്നായിരുന്ന മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL) ബിജെപിക്ക് 584 കോടിയും ബിആർഎസിന് 195 കോടിയുമാണ് സംഭാവന നൽകിയത്. അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്കെതിരെ സിബിഐ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

നിസ്പ, മെയിൽ, കെസിസിഎൽ തുടങ്ങി കമ്പനികൾ 2015 ജനുവരിയിൽ 314.57 കോടി രൂപയുടെ പദ്ധതിക്കായി കരാർ ഒപ്പിട്ടു. എന്നാൽ, 2012 ൽ ഇതേ പ്രവൃത്തി നിർവഹിക്കാൻ മെക്കോൺ ലിമിറ്റഡിനെ എൻഐഎസ്പി നിയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ അട്ടിമറിച്ചായിരുന്നു 2015 ലെ കരാർ. എൻഐഎസ്പിയിലെ എട്ട് ഉദ്യോഗസ്ഥരും മെക്കോൺ ലിമിറ്റഡിൻ്റെ രണ്ട് ഉദ്യോഗസ്ഥരും മേഘ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

എൻഐഎസ്പിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് ദാഷിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെഎൻഐഎസ്പി ചീഫ് വിജിലൻസ് ഓഫീസർ പരാതി നൽകിയതിനെ തുടർന്നാണ് സിബിഐ വിഷയത്തിൽ ഇടപെട്ടത്. ഇതിന് മുമ്പും ഒട്ടേറെ തവണ സിബിഐയുടെയും ഇഡിയുടെയും നടപടിക്ക് വിധേയമായ കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

dot image
To advertise here,contact us
dot image