കൊല്ക്കത്ത: തൃണമൂല് കോണ്ഗ്രസ് ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജിയുടെ ഹെലികോപ്റ്ററില് റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. ഞായറാഴ്ച്ചത്തെ റെയ്ഡിനെക്കുറിച്ച് അഭിഷേക് തന്നെയാണ് അറിയിച്ചത്. തിരച്ചിലില് പ്രത്യേകിച്ച് ഒന്നും ലഭിച്ചില്ലെന്നും അഭിഷേക് പറഞ്ഞു.
ബെഹാല ഫ്ലൈയിംഗ് ക്ലബ്ബില് ട്രയല് റണ് നടത്തുന്നതിനിടെയാണ് ഐടി ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. അഭിഷേക് ബാനര്ജി പുര്വ്വ മേദിനിപൂരിലെ ഹല്ദിയയില് സന്ദര്ശനം നടത്തുന്നതിന് ഒരു ദിവസം മുമ്പായിരുന്നു പരിശോധ. പരിശോധനയുടെ കാരണം തിരക്കിയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര് വാക്ക് തര്ക്കമുണ്ടായെന്നാണ് വിവരം. പരിശോധനയില് ബിജെപിക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അഭിഷേക് ബാനര്ജി രൂക്ഷവിമര്ശനം ഉയര്ത്തി.