യുപിയില് 11 സ്ഥാനാര്ത്ഥികളെ കൂടി പ്രഖ്യാപിച്ച് മായാവതി; മോദിക്കെതിരെ അതര് ജമാല് ലാരി മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്പി ഉത്തര്പ്രദേശില് കോണ്ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്ത്ഥികളെ നിര്ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

dot image

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില് ഉത്തര്പ്രദേശില് 11 സ്ഥാനാര്ത്ഥികളെക്കൂടി പ്രഖ്യാപിച്ച് ബിഎസ്പി. വാരാണസിയില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതര് ജമാല് ലാരി മത്സരിക്കും. ഗാസിപൂരില് ഉമേഷ് കുമാര് സിംഗ്, ബാരെയല്ലിയില് ഛോട്ടേലാല് ഗാങ്വര്, ഫാറുഖബാദില് നിന്നും ക്രാന്തി പാണ്ഡെ എന്നിവരാണ് മത്സരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്പി ഉത്തര്പ്രദേശില് കോണ്ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്ത്ഥികളെ നിര്ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധി മത്സരിക്കാനില്ലാത്ത സാഹചര്യത്തില് പ്രിയങ്കാഗാന്ധിയാവും റായ്ബറേലിയില് മത്സരിക്കുക. അമേഠിയില് രാഹുല് ഗാന്ധിയും മത്സരിക്കും. രണ്ടിലും അന്തിമ തീരുമാനം ആയിട്ടില്ല.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില് അമേഠിയില് രണ്ടാമതെത്തിയ ബിഎസ്പി 2014ല് അരലക്ഷത്തിലധികം വോട്ടുകള് അമേഠിയില് നേടിയിരുന്നു. 2019ല് ബിഎസ്പി ഇവിടെ സ്ഥാനാര്ത്ഥിയെ നിര്ത്തിയിരുന്നില്ല. റായ്ബെറേലിയിലും 2009ല് ബിഎസ്പി രണ്ടാമതെത്തിയിരുന്നു. 2014ല് ബിഎസ്പി ഇവിടെ 63,633 വോട്ടുകള് നേടിയിരുന്നു.

dot image
To advertise here,contact us
dot image