ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്ശിക്കാന് എംബസി അധികൃതര്

കപ്പലിൽ സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു

dot image

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിൽ സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. തങ്ങളുടെ ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണെന്നും വീട്ടിലേക്ക് വിളിക്കാൻ സൈന്യം അനുവാദം നൽകുകയായിരുന്നു എന്നും ആൻ്റസ കുടുംബത്തെ അറിയിച്ചിരുന്നു.

ഇതിനിടെ കപ്പൽ കമ്പനിയും ഇറാനുമായി ചർച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടു.

എത്താന് വെെകി; ഡ്രെെവറെ മർദ്ദിച്ച് മൊബെെല് പിടിച്ചുവാങ്ങി, കെ സി ജോസഫിന്റെ മകനെതിരെ കേസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us