ഒഡീഷയില് ബസ് ഫ്ളൈ ഓവറില് നിന്ന് താഴേക്ക് മറിഞ്ഞു; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

40 യാത്രക്കാരുമായി പുരിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില് പെട്ടത്

dot image

ഒഡീഷ: ബസ് ഫ്ളൈ ഓവറില് നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില് ഒരു സ്ത്രീ ഉള്പ്പടെ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. 40ഓളം യാത്രക്കാരുമായി പുരിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയ പാത 16ലെ ബരാബതി പാലത്തിൽ നിന്ന് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജാജ്പൂർ പൊലീസ് സൂപ്രണ്ടും ഡോക്ടർമാരുടെ സംഘവും മറ്റ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ട്.

ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബസ് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്ന് ധർമ്മശാല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ തപൻ കുമാർ നായിക് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മുഖ്യമന്ത്രി നവീൻ പട്നായിക് മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരണം സംഭവിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

“ജാജ്പൂർ ജില്ലയിലെ ബർബതി സ്ട്രീറ്റ് ഏരിയയിലുണ്ടായ പാസഞ്ചർ ബസ് അപകടം അതീവ സങ്കടകരമാണ്. മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കൂടാതെ, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ ," മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us