ഛത്തീസ്ഗഡിലെ നക്സല് ഓപ്പറേഷന്; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില് ശങ്കര് റാവുവും

കൊല്ലപ്പെട്ടവരില് തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുതിര്ന്ന മാവോയിസ്റ്റ് നേതാവും

dot image

ന്യൂഡല്ഹി: ഛത്തീസ്ഗഡിലെ കാങ്കര് ജില്ലയില് ഉണ്ടായ ഏറ്റുമുട്ടലില് 29 നക്സലുകളെ സുരക്ഷാ സേന വധിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുതിര്ന്ന നക്സല് നേതാവ് ശങ്കര് റാവുവും കൊല്ലപ്പെട്ടവരില് ഉള്പ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് നിന്ന് എകെ 47 റൈഫിളുകള് ഉള്പ്പടെ വന്തോതില് ആയുധങ്ങള് കണ്ടെടുത്തു. ജില്ലാ റിസര്വ് ഗാര്ഡിന്റെയും ബോര്ഡര് സെക്യൂരിറ്റി ഫോഴ്സിന്റെയും സംയുക്ത സംഘം നബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തില് നടത്തിയ നീക്കത്തിനിടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്ക്കും പരിക്കേറ്റു.

സംയുക്ത സേന സംഘം വനപ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിര്ത്തത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഫെബ്രുവരിയില് കാങ്കറില് നടന്ന മറ്റൊരു ഏറ്റുമുട്ടലില് മൂന്ന് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്ഷം നവംബറില് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇതേ ജില്ലയില് സുരക്ഷാ സേനയും മാവോയിസ്റ്റ് വിമതരും തമ്മില് വെടിവയ്പുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us