ജയിൽ മോചിതരാകുന്നവർക്ക് ഉടന് ജോലി; ഇത് തീഹാർ മോഡൽ

700 ഓളം അന്തേവാസികൾക്ക് ജോലിയായി കഴിഞ്ഞു. 1200 ഓളം പേർക്ക് വിവിധ മേഖലകളിലായി ജോലിക്കുള്ള ട്രെയിനിങ് പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്.

dot image

ഡൽഹി: ജയിലിൽ നിന്ന് ഇറങ്ങിയാൽ എന്ത് ചെയ്യും? വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇനി എന്ത് ചെയ്യുമെന്നത് പല അന്തേവാസികളെയും അലട്ടുന്ന ചോദ്യമാണ്. ഇപ്പോഴിതാ തിഹാർ ജയിലിൽ നിന്നുള്ള 2000 ഓളം പേർക്ക് അതിനുള്ള ഉത്തരം ലഭിച്ച് കഴിഞ്ഞു. 700 ഓളം അന്തേവാസികൾക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. 1200 ഓളം പേർക്ക് വിവിധ മേഖലകളിലായി ജോലിക്കുള്ള ട്രെയിനിങ് പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജയിൽ ജീവിതം കഴിഞ്ഞിറങ്ങുന്നവർക്ക് ജോലി ലഭിക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്നാണ് സംഭവത്തിൽ തിഹാർ ഡിജിപി സഞ്ജയ് ബനിവാൽ പ്രതികരിച്ചത്.

ജയിലുകൾക്കുള്ളിൽ നഗരവികസന മന്ത്രാലയത്തിൻ്റെ സഹായത്തോടെ നൈപുണ്യ വികസന പരിപാടി ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 700 ഓളം തടവുകാർക്ക് ഹോട്ടൽ വ്യവസായത്തിൽ ജോലി ലഭിച്ചിട്ടുണ്ട് 1,200 പേർക്ക് ആശുപത്രികളിൽ ജോലി ലഭിക്കുന്നതിന് പരിശീലിക്കുകയാണ്. - സഞ്ജയ് ബനിവാൽ പറഞ്ഞു. ജയിൽ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത് അവരെ മൂല്യമുള്ളവരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കുമ്പോൾ അവരുടെ കണ്ണിലെ തിളക്കം താൻ കണ്ടുവെന്നും സഞ്ജയ് ബനിവാൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിചാരണ തടവുകാരെ പരിശീലിപ്പിക്കുന്നതിനായി ജയിലിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2023 ൻ്റെ തുടക്കത്തിലാണ് പ്രോഗ്രാം ആരംഭിച്ചതെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഛത്തീസ്ഗഡിലെ നക്സല് ഓപ്പറേഷന്; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില് ശങ്കര് റാവുവും
dot image
To advertise here,contact us
dot image