ന്യൂഡൽഹി: ആമിർഖാന് പിന്നാലെ രൺവീർ സിംഗിന്റെ പേരിലും ഡീപ് ഫേക്ക് വീഡിയോ. ഈ അടുത്ത് വാരണാസി സന്ദർശന സമയത്തെ അനുഭവം പങ്ക് വെച്ച വീഡിയോയാണ് ഡീപ് ഫേക്ക് വീഡിയോ നിർമിക്കാൻ ഉപയോഗിച്ചത്. വോട്ട് ഫോർ ന്യായ്, വോട്ട് ഫോർ കോൺഗ്രസ് എന്ന പേരിലാണ് ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ മാസം വാരാണസി നമോ ഘട്ടിൽ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയ്ക്ക് കൃതി സനോണിനൊപ്പം രൺവീർ എത്തിയിരുന്നു. ഷോയ്ക്ക് മുന്നോടിയായി ഇരു അഭിനേതാക്കളും വാരാണസിയിലെ വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ആത്മീയാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിലാണ് എഐ ഉപയോഗിച്ച് കൃതിമത്വം കാണിച്ചത്. തന്റെ പേരിൽ ഫെയ്ക്ക് വീഡിയോ നിർമിച്ചതിന് മുംബൈ സൈബർ സെല്ലിന് താരം പരാതി നൽകിയിട്ടുണ്ട്.
നേരത്തെ മറ്റൊരു ബോളിവുഡ് നടനായ ആമിർഖാനെ ഉപയോഗിച്ചും ഡീപ് ഫേക്ക് വീഡിയോ നിർമിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിങ് പ്രചാരകൻ കൂടിയായ ആമിർഖാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും താൻ പിന്തുണ നൽകിയിട്ടില്ലെന്നും ഡീപ് ഫേക്ക് വീഡിയോ നിർമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞു രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യാർത്ഥിച്ചാണ് ആമിർഖാന്റെ വ്യാജ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടെത്തി