തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു

ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൻസൂർ അലിഖാൻ കുഴഞ്ഞു വീണെന്നാണ് റിപ്പോർട്ട്

dot image

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു. തുടർന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൻസൂർ അലിഖാൻ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അടുത്തിടെയാണ് നടൻ ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുതിയ പാർട്ടി ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്. വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us