തെലങ്കാനയില് വീണ്ടും ബിആര്എസ് എംഎല്എ കോണ്ഗ്രസിലേക്ക്

കോണ്ഗ്രസില് നിന്ന് എംഎല്എമാരെ കൂറുമാറ്റാന് ശ്രമിക്കുന്ന കെ ചന്ദ്രശേഖര് റാവുവിന്റെ നീക്കത്തോടുള്ള കോണ്ഗ്രസിന്റെ മറുപടിയായാണ് ഈ നീക്കം.

dot image

ഹൈദരാബാദ്: തെലങ്കാനയില് ബിആര്എസിന് വീണ്ടും തിരിച്ചടി. ഒരു ബിആര്എസ് എംഎല്എ താന് കോണ്ഗ്രസില് ചേരാന് പോവുകയാണെന്ന സൂചന നല്കിയതാണ് തിരിച്ചടിയായത്. രാജേന്ദ്ര നഗര് എംഎല്എ പ്രകാശ് ഗൗഡാണ് കോണ്ഗ്രസില് ചേരാനൊരുങ്ങുന്നത്.

കോണ്ഗ്രസിന്റെ 20 എംഎല്എമാര് തന്നോട് ബന്ധം പുലര്ത്തുന്നുവെന്ന് മുന് മുഖ്യമന്ത്രിയും ബിആര്എസ് നേതാവുമായ കെ ചന്ദ്രശേഖര് റാവു പറഞ്ഞതിന് പിറ്റേ ദിവസമാണ് എംഎല്എ പാര്ട്ടി വിടാനൊരുങ്ങുന്നത്. പ്രകാശ് ഗൗഡ് ഇന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ കണ്ട് കോണ്ഗ്രസില് ചേരാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു.

കോണ്ഗ്രസില് നിന്ന് എംഎല്എമാരെ കൂറുമാറ്റാന് ശ്രമിക്കുന്ന കെ ചന്ദ്രശേഖര് റാവുവിന്റെ നീക്കത്തോടുള്ള കോണ്ഗ്രസിന്റെ മറുപടിയായാണ് ഈ നീക്കം. പ്രകാശ് ഗൗഡുമായുള്ള കൂടിക്കാഴ്ച ബിആര്എസ് എംഎല്എമാര്ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശമാണെന്ന് കോണ്ഗ്രസ് വൃത്തങ്ങള് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us