'ചുവരെഴുത്ത് അദ്ദേഹവും വായിച്ചു';ഇലോൺ മാസ്ക് സന്ദർശനം റദ്ദാക്കിയതിൽ ബിജെപിയെ ട്രോളി ജയറാം രമേശ്

സന്ദർശനം മാറ്റിവെച്ചതായുള്ള മാസ്കിന്റെ എക്സ് പോസ്റ്റിന് പ്രതികരണവുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്

dot image

ന്യൂഡൽഹി: ലോകത്തിലെ മുൻനിര ടെക് ബിസിനസ്മാനായ ഇലോൺ മാസ്ക് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിശ്ചയിച്ചിരുന്ന കൂടിയാലോചന മാറ്റിവെച്ചതിന് പിന്നാലെ ബിജെപിയെയും മോദിയെയും പരിഹസിച്ച് കോൺഗ്രസ്. സന്ദർശനം മാറ്റിവെച്ചതായുള്ള മാസ്കിന്റെ എക്സ് പോസ്റ്റിന് പ്രതികരണവുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്. "ഇലോൺ മാസ്ക് ഇന്ത്യയിലെ പുതിയ ചുവരെഴുത്തുകൾ വായിച്ചിട്ടുണ്ടാവും. അത് കൊണ്ടാണ് കാലാവധി തീർന്ന പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിന്ന് അദ്ദേഹം പിന്മാറിയത്. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പുതിയ പ്രധാനമന്ത്രി മാസ്കിനെ ഉടനെ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഇലക്ട്രിക് വാഹനങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഞങ്ങളുടേത് " ജയറാം രമേശ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ജൂണിൽ തന്റെ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാസ്കിനെ കണ്ടിരുന്നു. ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് താല്പര്യമുണ്ടെന്നും 2024 ൽ ഇന്ത്യ സന്ദർശിക്കുമെന്നും മാസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷം തന്റെ എക്സിലൂടെ ഈ ഏപ്രിലിൽ പ്രധാനമന്ത്രിയുമായുള്ള കൂടി കാഴ്ച്ചയുണ്ടാകുമെന്നറിയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര സർക്കാരിന്റെ നേട്ടമായി മാസ്കിന്റെ വരവിനെ ബിജെപി പ്രചരിപ്പിച്ചിരുന്നു. എന്നാൽ തന്റെ ടെസ്ല കമ്പനിയുടെ ഭാരിച്ച ഉത്തരവാദിത്തം കാരണം തത്കാലം യാത്ര മാറ്റിവെക്കുകയാണെന്നും മറ്റൊരു അവസരത്തിൽ സന്ദർശനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും മാസ്ക് എക്സിൽ കുറിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us