കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതുമായ ബോളിവുഡ് നടൻ രൺവീർ സിംഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. വിഡിയോ വ്യാജമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നാണിതെന്നാണ് രൺവീർ സിങിന്റെ ആരോപണം. വീഡിയോയിൽ പ്രധാനമന്ത്രിയെ രൺവീർ വിമർശിക്കുന്നതായും ഉണ്ടായിരുന്നു.
വ്യാജ വിഡിയോക്കെതിരെ സോഷ്യല് മീഡിയയിലൂടെയാണ് രൺവീർ സിംഗ് പ്രതികരിച്ചിരിക്കുന്നത്. ഡീപ് ഫേക്കിനെ സൂക്ഷിക്കൂ സുഹൃത്തുക്കളേ' എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് നടന് പിന്തുണ അറിയിച്ച് പോസ്റ്റിനു താഴെ കമ്മന്റുകളുമായെത്തിയത്.
ആഗോളതലത്തിൽ കോടികള് വാരിക്കൂട്ടിയ കേരളത്തിന്റെ പടങ്ങൾ എല്ലാം അതിജീവന കഥകൾDeepfake se bacho dostonnnn 💀
— Ranveer Singh (@RanveerOfficial) April 19, 2024
കേന്ദ്ര സര്ക്കാര് ജനങ്ങളുടെ പ്രശ്നങ്ങളെയും വേദനകളെയും ആഘോഷിക്കുകയാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നുമെല്ലാം താരം പറയുന്നതായാണ് വീഡിയോയിൽ ഉള്ളത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ രൺവീർ സിംഗ് നടത്തിയ സന്ദര്ശനത്തിന്റെ ഭാഗമായി പങ്കുവച്ച വിഡിയോയാണ് തെറ്റായ രീതിയില് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വോയിസ് ക്ലോണിങ് ചെയ്താണ് രൺവീർ സിങ് വ്യാജ വിഡിയോ നിര്മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്.