പഞ്ചാബ് : പഞ്ചാബിൽ പത്തുവയസ്സുകാരിയായ പെൺകുട്ടി കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം മരണപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേക്കിൽ അമിതമായ അളവിൽ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. മാർച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയിൽ നിന്നും ഓൺലൈനായി കേക്ക് ഓർഡർ ചെയ്തത്. കൂടുതൽ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിൻ ശരീരത്തിൽ അമിതമായ അളവിൽ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീൻ ചെറിയ അളവിൽ ചേർക്കാറുണ്ടെങ്കിലും ഇത് വലിയതോതിൽ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബേക്കറി ഉടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈദ്യുതി പോസ്റ്റും മരവും വീണ് അപകടം; പത്തുവയസുകാരന് ദാരുണാന്ത്യം