പട്ന: ബീഹാറിലെ സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഇര്ഫാന്. പെങ്ങള്ക്ക് സ്ത്രീധനം നല്കാന് 10000 രൂപ കയ്യിലില്ലാതിരുന്ന സാഹചര്യത്തില് ഗതികേടുകൊണ്ടായിരുന്നു ഇര്ഫാന് മോഷണം നടത്തിയത്. ഇര്ഫാന് 2010ലാണ് ആദ്യമായി മോഷണം നടത്തുന്നത്. അത് പിടിക്കപ്പെടാതായതോടെ ഈ മേഖലയിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. തന്റെ നാട്ടിലെ കുറച്ചുപേരെയും കൂടെകൂട്ടി ഒരു സംഘം സൃഷ്ടിക്കുകയും ചെയ്തു. ഇര്ഫാനും സംഘവും മുംബൈ, ഡല്ഹി തുടങ്ങിയ വലിയ നഗരങ്ങളിലാണ് പ്രധാനമായും മോഷണങ്ങള് നടത്തിയിരുന്നത്. ഉയര്ച്ചയുടെ ഭാഗമായി ആഡംബരകാറുകളില് വന്നിറങ്ങിയത് മുതല് ഗ്രാമത്തിലെ ചെറിയ വീട്ടില് നിന്ന് ബംഗ്ലാവിലേക്കുള്ള മാറ്റവും വലിയ ബിസിനസ് തുടങ്ങിയതിന്റെ ഭാഗമായിരിക്കുെമന്നാണ് നാട്ടുകാര് വിശ്വസിച്ചിരുന്നത്.
ഗാസിയാബാദ് കവിനഗറിലെ ബംഗ്ലാവിൽ നിന്ന് ഒന്നരകോടി രൂപ കവർന്ന കേസിലായിരുന്നു ആദ്യമായി ഇർഫാനെ പിടികൂടുന്നത്. ഇർഫാനെ തപ്പി യുപി പൊലീസ് സീതാമഡിലെത്തി, ഭാര്യ ഗുൽഷനെയും സംഘത്തിലെ രണ്ടു പേരെയും പിടികൂടുകയും ചെയ്തു. അതോടെയാണ് 'വലിയ ബിസിനസ്കാര'നായ ഇർഫാൻ്റെ രഹസ്യം നാട്ടുകാർ മനസിലാക്കുന്നത്. മോഷണം നടത്തിയ ബംഗ്ലാവിലെ സിസിടിവി ക്യമാറയാണ് ഇർഫാനെ ചതിച്ചത്. ഭാര്യ കേസിൽ പ്രതിയായതിന് പിന്നാലെയാണ് ഇർഫാൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇർഫാനെ ചോദ്യം ചെയ്തതിലൂടെ നിരവധി മോഷണക്കഥകളാണ് അറിയാൻ സാധിച്ചത്.
ഇര്ഫാന്റെ ഗ്യാരണ്ടിയിലാണ് ബീഹാറിലെ സീതാമഡിയിലുള്ളവരുടെ വിശ്വാസം. ജില്ലാ പരിഷത് തിരഞ്ഞെടുപ്പില് ഇര്ഫാന്റെ ഭാര്യ ഗുല്ഷന് പര്വീണ് സീതാമഡി പുപ്രി വാര്ഡില് നിന്ന് വന്ഭൂരിപക്ഷത്തില് ജയിച്ചതും ഈ ഗാരന്റിയുടെ ബലത്തിലാണ്. ‘സബ്കാ മാൻ, സബ്കാ സമ്മാൻ’ മുദ്രാവാക്യവുമായി ഇർഫാന്റെ പടവും മൊബൈൽ നമ്പരും സഹിതമായിരുന്നു ഗുൽഷന്റെ പോസ്റ്ററുകൾ. ഗുൽഷൻ ജില്ലാ പരിഷത് സ്ഥാനാർഥിയായതു തന്നെ നാട്ടുകാരുടെ നിർബന്ധം കൊണ്ടായിരുന്നു. ഇർഫാനെ ഭാവി എംഎൽഎയായാണ് നാട്ടുകാർ കാണുന്നത്.
ജനപ്രിയനായ ഇർഫാൻ്റെ സംഭാവനയാണ് സീതാമഡി ജോഗിയ ഗ്രാമത്തിലെ ഏഴു ടാറിട്ട റോഡുകൾ.അയൽവാസിയായ പെൺകുട്ടിക്ക് കാൻസർ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ചതോടെ ഇർഫാന്റെ ജനപ്രീതി അതുക്കും മേലെയായി. അൻപതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം ഇർഫാന്റെ സഹായത്തിൽ നടന്നിട്ടുണ്ടെന്നാണു ഗുൽഷന്റെ കണക്ക്. ജഡ്ജിയുടെ വസ്തിയിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന പ്രതിയുടെ മൊഴിയനുസരിച്ചാണ് യുപി പൊലീസ് ജഡ്ജിയെ ചെന്നുകണ്ടത്. കേസൊന്നും വേണ്ടെന്നു പറഞ്ഞു ജഡ്ജി പൊലീസിനെ തിരിച്ചയച്ചു. കള്ളപ്പണ കേസിൽ പ്രതിയാകുമെന്ന ഭയത്തിൽ ഇർഫാനോടു ക്ഷമിച്ച സന്മനസുള്ള പണക്കാർ വേറെയുമുണ്ടായിരുന്നു.
പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞത്. 15 മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
പൊലീസിന് അഭിമാന നേട്ടമാണ്. ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസുകളിൽ പ്രതിയാണ് ഇർഫാന്. സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടർന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തിൽ എത്തിയ ഇയാൾ സമ്പന്നർ പാർക്കുന്ന പ്രദേശം ഗൂഗിളിൽ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദർ പറഞ്ഞു.