ബിജെപി നേതാക്കളുടെ വിറളിപിടിച്ച പ്രസംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്; അഖിലേഷ് യാദവ്

രാജ്യത്തെ സ്വത്ത് കോൺഗ്രസ് കുടിയേറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്

dot image

അലിഗഡ്: രാജ്യത്തെ സ്വത്ത് കോൺഗ്രസ് കുടിയേറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. പൊതുതിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് വർഗീയ കാർഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യൻ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക് ഇപ്പോൾ നൽകുന്ന റേഷൻ മാത്രമല്ല, പോഷക സമൃദ്ധ ഭക്ഷ്യവസ്തുക്കളും ലഭ്യമാകുമെന്നും അഖിലേഷ് പറഞ്ഞു.

അലിഗഢിലെയും ഹത്രാസിലെയും ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അഖിലേഷ് നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി എത്തിയത്. രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പരാമർശത്തെയും അഖിലേഷ് വിമർശിച്ചു. ബിജെപി വർഗീയത പറയുമ്പോൾ നമ്മൾ ഭരണഘടനയെ കുറിച്ച് സംസാരിക്കും. ഭരണഘടനാ സംരക്ഷിക്കേണ്ട അടിയന്തര ഘട്ടത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ നിൽക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. അലിഗഢിൽ രണ്ടാം ഘട്ടമായ ഏപ്രിൽ 26 നും ഹത്രസിൽ മൂന്നാം ഘട്ടമായ മെയ് ഏഴിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്ശം.

'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം.

ഭിന്നിപ്പിന്റെ പ്രസ്താവനകൾ പ്രധാനമന്ത്രി അവസാനിപ്പിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
dot image
To advertise here,contact us
dot image