മഹാരാഷ്ട്രയില് പ്രചാരണ റാലിക്കിടെ നിതിന് ഗഡ്കരി കുഴഞ്ഞുവീണു; വീഡിയോ

എന്ഡിഎ സ്ഥാനാര്ത്ഥിയുടെ പ്രചാരണ റാലിയില് സംസാരിക്കവെയാണ് സംഭവം

dot image

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില് സംസാരിക്കവെ കേന്ദ്രമന്ത്രി നിതിന് ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്ര യവത്മാളിലെ എന്ഡിഎ സ്ഥാനാര്ത്ഥിയുടെ പ്രചാരണ റാലിയില് സംസാരിക്കവെയാണ് ഗഡ്കരി കുഴഞ്ഞുവീണത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഗഡ്കരി കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് റാലിയില് പ്രവര്ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ മുതിര്ന്ന ബിജെപി നേതാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്തന്നെ സ്റ്റേജിലുണ്ടായിരുന്ന പ്രവര്ത്തകര് അദ്ദേഹത്തെ പിടിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തന്നെ താന് പൂര്ണ ആരോഗ്യവാനാണെന്ന് അറിയിച്ച് നിതിന് ഗഡ്കരി രംഗത്തെത്തി. ചൂട് മൂലമുണ്ടായ ശാരീരിക പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള് പൂര്ണ ആരോഗ്യവാനാണെന്നും അദ്ദേഹം എക്സില് പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

'മഹാരാഷ്ട്രയില് റാലിക്കിടെ ചൂട് മൂലം ചില അസ്വസ്ഥതകള് അനുഭവപ്പെട്ടു. എന്നാല് ഇപ്പോള് ഞാന് പൂര്ണമായും ആരോഗ്യവാനാണ്. അടുത്ത പരിപാടിയില് പങ്കെടുക്കുന്നതിനായി പോവുകയാണ്', നിതിന് ഗഡ്കരി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us