അലിഗഡ്: അലിഗഡ് മുസ്ലീം സര്വകലാശാലയുടെ വൈസ് ചാന്സലറായി നയീമ ഖാത്തൂന് ഗുല്റൈസ് സ്ഥാനമേറ്റു. സര്വകലാശാലയുടെ കഴിഞ്ഞ 123 വര്ഷത്തെ ചരിത്രത്തില് ആദ്യമായിട്ടാണ് വൈസ് ചാന്സലറായി ഒരു വനിത സ്ഥാനമേല്ക്കുന്നത്. 1920ല് ബീഗം സുല്ത്താന് ജഹാനായിരുന്നു ആദ്യ വൈസ് ചാന്സലറായി നിയമിതയായ വനിത. 123 വര്ഷങ്ങള്ക്ക് ശേഷം ഇപ്പോള് നയീമ വിസി സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
1988ല് അലിഗഡില് അധ്യാപികയായിട്ടാണ് നയീമ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ലക്ചര് തസ്തികയിലാണ് നിയമനം ലഭിച്ചതെങ്കിലും 1998ല് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനകയറ്റം ലഭിച്ചു. പിന്നീട് സൈക്കോളജി വിഭാഗത്തിന്റെ ചെയര്പേഴ്സണായി നിയമനം ലഭിച്ചു. 2014 മുതല് അലിഗഡ് സര്വകലാശയിലെ വുമന്സ് കോളേജില് പ്രിന്സിപ്പാളാണ്.
കഴിഞ്ഞ് വര്ഷം ഏപ്രിലില് വിസി താരിഖ് മന്സൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ് ഗുല്റെസിന്റെ ഭാര്യയാണ് നയീമ. ഇവരെ വിസി ചുരുക്കപ്പട്ടികയില് ഉള്പ്പെടുത്തിയതിനെതിരെ നല്കിയ ഹര്ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് നയീമയെ വിസിയായി നിയമിച്ച് ഉത്തരവിറങ്ങുന്നത്.
നരേന്ദ്രമോദി പെട്ടെന്നൊരു ദിവസം 'മുസ്ലിം' കാർഡ് ഇറക്കാൻ എന്താണ് കാരണം?