ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

കല്ല്യാണ ചടങ്ങില് പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭിനും സുഹൃത്ത് മുന്മുന് കുമാറിനുമെതിരെ അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്ക്കുകയായിരുന്നു

dot image

പാട്ന: ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ജെഡിയു നേതാവായ സൗരഭ് കുമാറിനെ വെടിവെച്ച് കൊന്നത്. കല്ല്യാണ ചടങ്ങില് പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭിനും സുഹൃത്ത് മുന്മുന് കുമാറിനുമെതിരെ അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്ക്കുകയായിരുന്നു.

സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്ത് മുന്മുന് കുമാറിനെതിരെ മൂന്നുവട്ടവും വെടിയുതിര്ത്തു. വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വെടിവെച്ച അജ്ഞാത സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സൗരഭിന്റെ കൊലപാതകത്തില് പ്രതിഷേധിച്ച് രോഷാകുലരായ പ്രദേശവാസികള് റോഡ് തടഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us