ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി ദ്രാവിഡ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥന

ഇന്ത്യൻ മുൻ സ്പിന്നർ അനിൽ കുംബ്ലെയും വോട്ട് രേഖപ്പെടുത്തി.

dot image

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ നായകനുമായ രാഹുൽ ദ്രാവിഡ്. സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ പരിശീലകൻ രംഗത്തെത്തി.

എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യത്തിൽ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. സാധാരണക്കാരനെ പോലെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു. ബെംഗളൂരുവിലാണ് മുൻ നായകൻ വോട്ട് രേഖപ്പെടുത്തിയത്.

Live Updates: മികച്ച പോളിങ്ങ്, തിരഞ്ഞെടുപ്പ് ആഘോഷമാക്കി സംസ്ഥാനം

ഇന്ത്യൻ മുൻ സ്പിന്നർ അനിൽ കുംബ്ലെയും വോട്ട് രേഖപ്പെടുത്തി. ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us