ജാതി സെന്സസ് ഉയര്ത്തിപ്പിടിച്ച് രാഹുല് ഗാന്ധി; 'കോണ്ഗ്രസ് അധികാരത്തിലെത്തിയാല് നടപ്പിലാക്കും'

കഴിഞ്ഞ 45 വര്ഷത്തിനിടെ ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്നും രാഹുല് ഗാന്ധി ആരോപിച്ചു.

dot image

ഗാന്ധിനഗര്: ലോക്സഭ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള് ജാതി സെന്സസ് നടത്തുമെന്ന വാഗ്ദാനം ശക്തമായി ഉന്നയിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. തന്റെ പാര്ട്ടിയായ കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ദേശവ്യാപക ജാതി, സാമ്പത്തിക സര്വേ സംഘടിപ്പിക്കുമെന്ന് വടക്കന് ഗുജറാത്തിലെ പഠാന് ടൗണില് തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനം എസ് സി, എസ് ടി, പിന്നാക്ക വിഭാഗങ്ങളാണ്. പക്ഷെ നിങ്ങള്ക്ക് കോര്പ്പറേറ്റ്, മാധ്യമ സ്ഥാപനങ്ങള്, സ്വകാര്യ ആശുപത്രികള്, സ്വകാര്യ സര്വകലാശാലകള്, സര്ക്കാര് ഉദ്യോഗങ്ങള് ഇവിടെയൊന്നും അവരെ കാണാന് കഴിയില്ല. ഞങ്ങള് അധികാരത്തിലെത്തിയാല് ആദ്യം ചെയ്യാന് പോകുന്നത് ജാതി സര്വേയും സാമ്പത്തിക സര്വേയും ആയിരിക്കും.' രാഹുല് ഗാന്ധി പറഞ്ഞു.

ഭരണഘടനയെ മാറ്റാനാണ് ബിജെപിയും ആര്എസ്എസും ശ്രമിക്കുന്നത്. ഭരണസഖ്യം സംവരണത്തിനും എതിരാണ്. കഴിഞ്ഞ 45 വര്ഷത്തിനിടെ ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്നും രാഹുല് ഗാന്ധി ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us