മദ്യനയ അഴിമതി കേസ്: ജാമ്യം തേടി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു

വിചാരണ കോടതി കഴിഞ്ഞ ദിവസം സിസോദിയയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

dot image

ഡല്ഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം തേടി ഡല്ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി കഴിഞ്ഞ ദിവസം സിസോദിയയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിചാരണ നടപടികളിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണയും മനീഷ് സിസോദിയ ജാമ്യ ഹർജി നൽകിയത്.

എന്നാല് വിചാരണ വൈകാൻ ഹർജി നൽകിയ മനീഷ് സിസോദിയയും കാരണക്കാരൻ ആണെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ഹർജിയിൽ നാളെ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇതേ കേസിൽ ബിആര്എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

ഡല്ഹിയിലെ മദ്യനയം പരിഷ്ക്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുകയും അതിന് വേണ്ടി വാങ്ങിയ കൈക്കൂലി പണം ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നുമാണ് മനീഷ് സിസോദിയയ്ക്ക് എതിരെയുള്ള കേസ്. കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും കേസില് ജുഡീഷ്യല് കസ്റ്റഡിയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us