ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പമായിരുന്നു രാഹുൽ പത്രിക സമർപ്പിക്കാനെത്തിയത്. അമേഠിയിൽ നിന്ന് ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമയും മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. നിലവിൽ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് രാഹുൽ.
അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്ഗ്രസ് ഓഫീസിലടക്കം രാഹുല് ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്ഡുകള് എത്തിച്ചിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്ച്ചകള് നീണ്ടതോടെയാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന് വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തിയതും ചർച്ചയായിരുന്നു.
'രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുന്നു, ഭയക്കരുത്'; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി